മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല; മാണിയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് വൈക്കം വിശ്വന്‍

മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന സിപിഐ പറഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടേയും വോട്ട് വേണം
മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല; മാണിയെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയോട് അയിത്തമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അയിത്തം കല്‍പ്പിച്ച് ആരേയും മാറ്റി നിര്‍ത്തില്ലെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. 

മാണി ഗ്രൂപ്പിന്റെ വോട്ട് വേണ്ടെന്ന സിപിഐ പറഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ മാണി ഗ്രൂപ്പിന്റേതടക്കം എല്ലാവരുടേയും വോട്ട് വേണം. മുന്നണി പ്രവേശനം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മാണി സിപിഎം

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു സിപിഎമ്മില്‍ നിന്നും ഉണ്ടായതെങ്കിലും സിപിഐ ശക്തമായി എതിര്‍ക്കുകയായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ തീരുമാനപ്രകാരം സിപിഎം നേതാക്കള്‍ അനുനയ ശ്രമവുമായി സിപിഐ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മാണിയുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ സംസ്ഥാന നേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com