'ആ തുക പോരാ' ; മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാനുള്ള തുക 20,000 ആക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2018 10:28 AM |
Last Updated: 25th March 2018 10:28 AM | A+A A- |

തിരുവനന്തപുരം : മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള തുക വര്‍ധിപ്പിച്ചു. ഇതുവരെ 15,000 രൂപയായിരുന്നു. ഇത് 20,000 രൂപയായാണ് വര്‍ധിപ്പിച്ചത്. തുക വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
മികച്ച ഫോണുകള്‍ വാങ്ങാന്‍ നിലവിലെ തുകയായ 15,000 രൂപ അപര്യാപ്തമാണെന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് തുക വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറി നവീകരിക്കാന്‍ ഏഴു ലക്ഷം രൂപ ചെലവിടാനും ഭരണാനുമതി നല്‍കി.