എന്തിനാണ് ഈ പിടിവാശി?;സിപിഎം നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ 

കീഴാറ്റൂര്‍ സമരത്തിനെതിരെ നാടു കാവല്‍ സംഘടിപ്പിച്ച സിപിഎം നിലപാടിനെ വീണ്ടും ശക്തമായി എതിര്‍ത്ത് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാര്‍.
എന്തിനാണ് ഈ പിടിവാശി?;സിപിഎം നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ 

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിനെതിരെ നാടു കാവല്‍ സംഘടിപ്പിച്ച സിപിഎം നിലപാടിനെ വീണ്ടും ശക്തമായി എതിര്‍ത്ത് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാര്‍. സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമാണെന്ന് സന്തോഷ്‌കുമാര്‍ പറഞ്ഞു. 

എന്തിനാണ് സിപിഎം വാശി പിടിക്കുന്നതെന്ന് അറിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വളരെ അഗ്രസ്സീവായ രീതിയില്‍ ഞങ്ങള്‍ ഇതുതന്നെ നടപ്പാക്കും ഇതല്ലാതെ വേറെ മാര്‍ഗമില്ല എന്നും പ്രഖ്യാപിക്കുന്നത് ഒട്ടും ജനാധിപത്യപരമായ പ്രക്രിയയല്ല. ഒരു സമരത്തെ കൈകാര്യം ചെയ്യേണ്ടത് അങ്ങനെയല്ല. അദ്ദേഹം പറഞ്ഞു. 

നേരത്തെ വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സിപിഐ, കീഴാറ്റൂരിന് ബദലുണ്ട് എന്ന പേരില്‍ കണ്ണൂരില്‍ സെമിനാര്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com