മടങ്ങിവരണമോയെന്ന്‌ കെഎം മാണിക്ക് തീരുമാനിക്കാം; ചെങ്ങന്നൂരിൽ ജനപിന്തുണ യുഡിഎഫിനെന്ന് ഉമ്മൻചാണ്ടി

ജനങ്ങളാണ് യു.ഡി.എഫിന്റെ പിന്തുണ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉമ്മൻചാണ്ടി
മടങ്ങിവരണമോയെന്ന്‌ കെഎം മാണിക്ക് തീരുമാനിക്കാം; ചെങ്ങന്നൂരിൽ ജനപിന്തുണ യുഡിഎഫിനെന്ന് ഉമ്മൻചാണ്ടി

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ ഒരു പാർട്ടിയെയും ചാക്കിട്ട് പിടിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങി വരണമോയെന്ന കാര്യം കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണിക്ക് തന്നെ തീരുമാനിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരാജയഭീതിയുള്ള എൽ.ഡി.എഫാണ് ആളെക്കൂട്ടാനും ചാക്കിട്ട് പിടിക്കാനും നടക്കുന്നത്. യു.ഡി.എഫിന് അതിന്റെ ആവശ്യമില്ല. ജനങ്ങളാണ് യു.ഡി.എഫിന്റെ പിന്തുണ. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ല. സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാം. യു.ഡി.എഫിനൊപ്പം മാണി നിൽക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com