വാഹന പരിശോധനക്കിടെ അപകട മരണം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനക്കിടെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.
വാഹന പരിശോധനക്കിടെ അപകട മരണം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മുഹമ്മ: ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ വാഹനപരിശോധനക്കിടെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കുത്തിയതോട് എസ്‌ഐ സോമനെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തത്. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരായ രതീഷ് ബാബു , സുരേഷ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായും ആലപ്പുഴ എസ്പി  എസ് സുരേന്ദ്രന്‍ അറിയിച്ചു 

പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ മാര്‍ച്ച് പതിനൊന്നിനു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയെന്ന് ആരോപിച്ചു ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിനു കുറുകെ ജീപ്പ് നിര്‍ത്തുകയായിരുന്നു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തില്‍ പരുക്കേറ്റ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ വിച്ചു (24) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ചികിത്സയിലിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസവും മരിച്ചു. കഞ്ഞിക്കുഴി ഊത്തക്കരച്ചിറ (കിഴക്കേ തയ്യില്‍) 
ഷേബുവിന്റെ ഭാര്യ സുമിയാണു (34) മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com