കോണ്‍ഗ്രസ് ഖജനാവ് കാലി; ജനമോചന യാത്രയിലൂടെ നൂറു കോടി പിരിക്കാന്‍ നിര്‍ദേശം

കോണ്‍ഗ്രസ് ഖജനാവ് കാലി; ജനമോചന യാത്രയിലൂടെ നൂറു കോടി പിരിക്കാന്‍ നിര്‍ദേശം
കോണ്‍ഗ്രസ് ഖജനാവ് കാലി; ജനമോചന യാത്രയിലൂടെ നൂറു കോടി പിരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയിലൂടെ നൂറു കോടിയുടെ പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത സാഹചര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 

ജനമോചനയാത്രയോട് അനുബന്ധിച്ച് ഒരു ബൂത്തില്‍നിന്ന് 50,000 രൂപ പിരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആകെ 2,40,000ല്‍പരം ബൂത്തുകളാണുള്ളത്. നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ 120 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. കുറഞ്ഞതു 100 കോടിയെങ്കിലും ഉറപ്പാക്കും വിധം പിരിക്കണമെന്നാണു നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. 

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത സാഹചര്യത്തില്‍ ജനങ്ങളില്‍നിന്നുള്ള ധനസമാഹരണം ഊര്‍ജിമാക്കി മാത്രമേ പ്രവര്‍ത്തന ഫണ്ടു കണ്ടെത്താനാവൂ എന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ ബൂത്തില്‍നിന്നും സമാഹരിക്കുന്ന 50,000 രൂപയില്‍ 15,000രൂപ കെപിസിസിയും ഡിസിസിയും തുല്യമായി വീതിച്ചെടുക്കും. ബാക്കി പണം ബൂത്ത്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്കു പങ്കിട്ടെടുക്കാം.

50, 100, 500 രൂപയുടെ കൂപ്പണുകളിലൂടെ പണം പിരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പരമാവധി പണം പിരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും അതു നിര്‍ബന്ധിച്ചാവരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഏപ്രില്‍ ഏഴു മുതല്‍ 25 വരെയാണു ജനമോചനയാത്ര. ഒരു ജില്ലയില്‍ ഒരു ദിവസം എന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com