ജവഹര്‍ മുനവര്‍ അധ്യാപകവൃത്തി കളങ്കപ്പെടുത്തി; വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് പ്രസംഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
ജവഹര്‍ മുനവര്‍ അധ്യാപകവൃത്തി കളങ്കപ്പെടുത്തി; വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികളെ അപമാനിച്ച് പ്രസംഗം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതിന് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. 

ജഹവര്‍ മുനവര്‍ അധ്യാപക വൃത്തി കളങ്കപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്നും മന്ത്രി പറഞ്ഞു. ജവഹറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമാണെന്ന് കാണിച്ച് കെ.എം ഷാജി നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. അധ്യാപകന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും ഷാജി സബ്മിഷനില്‍ പറഞ്ഞിരുന്നു. 

ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെത്തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അധ്യാപകനെതിരെ കേസെടുത്തത്. മുജാഹിദ് കൗണ്‍സിലിങ് വേദിയിലായിരുന്നു ജവഹറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com