പ്രതിഷേധത്തിനിടെ, കേരള അതിര്‍ത്തിയില്‍ കണികാ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി 

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കണികാ പരീക്ഷണ ശാല സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി
പ്രതിഷേധത്തിനിടെ, കേരള അതിര്‍ത്തിയില്‍ കണികാ പരീക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി 

ന്യൂഡല്‍ഹി: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കണികാ പരീക്ഷണ ശാല സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്ത് പരീക്ഷണശാല സ്ഥാപിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഓദ്യോഗിക അനുമതി നല്‍കിയത്. 2010ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹരിത െ്രെടബ്യൂണല്‍ ഇത് റദ്ദാക്കിയിരുന്നു. എന്നാല്‍ വീണ്ടും അനുമതി നല്‍കാന്‍ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കുകയായിരുന്നു.


അന്‍പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനാണ് പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. അഞ്ചു വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്ന് കരുതുന്ന പദ്ധതിയ്ക്ക് 1,500 കോടി രൂപയാണ് മുതല്‍മുടക്ക്. എന്നാല്‍ കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
      

പരീക്ഷണത്തിലൂടെ ന്യൂട്രിനോകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാല്‍ അത് പ്രപഞ്ചോല്‍പത്തി ഉള്‍പ്പെടെയുള്ള രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com