മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് വയല്‍ക്കിളികള്‍; ചര്‍ച്ച അഭിനന്ദനീയം

കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് വയല്‍ക്കിളികള്‍ - വയലില്‍ നിന്നും സര്‍ക്കാര്‍ കരയ്ക്ക് കയറണമെന്നു തന്നെയാണ് ആഗ്രഹം 
മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് വയല്‍ക്കിളികള്‍; ചര്‍ച്ച അഭിനന്ദനീയം

കണ്ണൂര്‍: കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് വയല്‍ക്കിളികള്‍. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഈ നടപടി അഭിനന്ദനീയമാണെന്ന് വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വയലില്‍ നിന്നും സര്‍ക്കാര്‍ കരയ്ക്ക് കയറണമെന്നു തന്നെയാണ് വയല്‍ക്കിളികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീഴാറ്റൂര്‍ ദേശീയപാതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും സുരേഷ് പറഞ്ഞു.

കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിരുന്നു. മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലെങ്കില്‍ മേല്‍പ്പാലമെന്നത് അംഗീകരിക്കുമെന്ന് വയല്‍ക്കിളികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പുകാരുടെ എതിര്‍പ്പ് അവസാനിപ്പിച്ചിട്ട്  വികസനപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അവര്‍ക്ക് അവരുടെ വഴിയെയും സര്‍ക്കാര്‍ സര്‍ക്കാരിന്റെ വഴിയിലൂടെയും മുന്നോട്ട് പോകുമെന്നുമായിരുന്നു മുഖ്യമന്ത്രി നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com