രാജ്യത്തെ വാഹനങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

നിരത്തിലോടുന്ന എല്ലാ വാഹനങ്ങളെയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം
രാജ്യത്തെ വാഹനങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: നിരത്തിലോടുന്ന എല്ലാ വാഹനങ്ങളെയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതേക്കുറിച്ച് പഠിച്ച സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് പുതിയ നീക്കം. 

രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് ശുപാര്‍ശ. 
നിലവില്‍ വാഹനവിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലാണുള്ളത്. മോട്ടോര്‍വാഹന നിയമം രാജ്യത്ത് ഏകീകൃതമാക്കുകയാണ്. വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുകവഴി വാഹനങ്ങള്‍ കണ്ടെത്തല്‍ അനായാസമാക്കാമെന്നും സമിതി പറയുന്നു.

നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമിച്ച സമിതിയില്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ എ.പി. മഹേശ്വരിയാണ് അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെയും റോഡ് ഗതാഗതഹൈവേ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാര്‍ എന്നിവരാണ് അംഗങ്ങള്‍.

ഇന്ത്യയിലെ റോഡപകടങ്ങളില്‍ 64 ശതമാനവും ദേശീയപാതയിലാണെന്നും ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്‌നമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com