നിസാന്‍ ഡിജിറ്റല്‍ ഹബ്: 'ക്രെഡിറ്റ്'അടിച്ചെടുക്കാന്‍ അവകാശവാദവുമായി കണ്ണന്താനവും ശശി തരൂരും

നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് തന്നെ പദ്ധതിയെ ചൊല്ലി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും കൊമ്പുകോര്‍ക്കുന്നു
നിസാന്‍ ഡിജിറ്റല്‍ ഹബ്: 'ക്രെഡിറ്റ്'അടിച്ചെടുക്കാന്‍ അവകാശവാദവുമായി കണ്ണന്താനവും ശശി തരൂരും

തിരുവനന്തപുരം: നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് യാഥാര്‍ത്ഥ്യമാകുന്നതിന്് മുന്‍പ് തന്നെ പദ്ധതിയെ ചൊല്ലി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും കൊമ്പുകോര്‍ക്കുന്നു. പദ്ധതി തലസ്ഥാനത്ത് എത്തിച്ചതിന്റെ ക്രെഡിറ്റിനായാണ് ഇരുവരും അവകാശവാദം ഉന്നയിക്കുന്നത്.

തലസ്ഥാനത്തിന് പുതിയ പദ്ധതിയെന്ന നിലയില്‍ നിസാന്‍ ഡിജിറ്റല്‍ ഹബ് അവതരിപ്പിച്ചത് കണ്ണന്താനമാണ്. എന്നാല്‍ നിസാന്‍ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ച് ആദ്യമായി മെയില്‍ അയച്ചത് മുതല്‍ താനാണ് മുന്നിലുണ്ടായിരുന്നതെന്ന് ചൂണ്ടികാട്ടി ശശി തരൂരും രംഗത്തെത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. കണ്ണന്താനം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഈ പദ്ധതിയെകുറിച്ച് പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ് താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് എഴുതിയതെന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയുമായി താന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയിലാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഡ്രൈവര്‍രഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാനാണ് നിസാന്‍ മോട്ടോര്‍ കമ്പനി ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് ടെക്‌നോപാര്‍ക്കില്‍ ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com