വനിത പഞ്ചായത്തംഗത്തോട് അശ്ലീലം പറഞ്ഞു ;  ബിജെപി നേതാവിനെതിരെ കേസ് 

സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്
വനിത പഞ്ചായത്തംഗത്തോട് അശ്ലീലം പറഞ്ഞു ;  ബിജെപി നേതാവിനെതിരെ കേസ് 

അമ്പലപ്പുഴ :  വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രാദേശിക നേതാവിനെതിരെ കേസെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് സുനില്‍കുമാറിന് എതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്. ഇതേ വാര്‍ഡിലെ ഗ്രാമപഞ്ചായത്തംഗമായ ബിജെപി പ്രവര്‍ത്തക ബിന്ദു ബിജുവിന്റെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.  

സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആക്ഷേപമുണ്ട്. 

ഇയാള്‍ക്കെതിരെ ജില്ലാപൊലീസ് മേധാവിയ്ക്കും പുന്നപ്ര പൊലീസിനും ബിന്ദു പരാതി നല്‍കുകയായിരുന്നു. സംഭവം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും, വിവാദമാക്കരുതെന്നും ആവശ്യപ്പെട്ട് ചിലര്‍ ബിന്ദുവിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ ബിന്ദു തീരുമാനിക്കുകയായിരുന്നു. 

വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ വിതരണം ചെയ്യുന്നതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്, വീട്ടില്‍ നിന്ന് പൊതിച്ചോറ് നല്‍കിയതിന് ബിന്ദുവിനെതിരെ സംഘപരിവാര്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സംഘപരിവാര്‍ ബിന്ദുവിനെതിരായ നടപടികളില്‍ നിന്നും പിന്തിരിയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com