അനുരജ്ഞന ചര്‍ച്ച അലസി; നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം പ്രതിമാസം 20,000 രൂപ നല്‍കാനാവില്ലെന്നും ആശുപത്രി മാനേജ് മെന്റ് പ്രതിനിധികള്‍
അനുരജ്ഞന ചര്‍ച്ച അലസി; നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം വേതനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി മീഡിയേഷന്‍ പരാജയപ്പെട്ടു. സുപ്രീം കോടതി നിയമിച്ച ശുപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം പ്രതിമാസം 20,000 രൂപ നല്‍കാനാവില്ലെന്നും ആശുപത്രി മാനേജ് മെന്റ് പ്രതിനിധികള്‍ വ്യക്താമാക്കി. മറ്റു തൊഴിലില്‍ നിന്നും വ്യത്യസ്തമായി ആശുപത്രിയില്‍ ചികിത്സയിലെത്തുന്ന രോഗിക്ക് മൂന്നും നാലും നേഴ്‌സുമാരുടെ പരിചരണം ആവശ്യമായി വരുമ്പോള്‍ മറ്റുമേഖലകളിലെ തതുല്യമായ വേതനം നല്‍കാനാവില്ലെന്നും മാനേജ് മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. 

നഴ്‌സിംഗ് സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്ന് കേരളത്തിലെ ആരോഗ്യരംഗം വലിയ തകര്‍ച്ചിയിലേക്ക് നീങ്ങുമെന്നും മിനിമം വേതനം എന്ന നിലയ്കക്് 18,232 രൂപയേ അടിസ്ഥാന ശമ്പളമായി നല്‍കാന്‍ കഴിയുകയുള്ളു മാനേജ്‌മെന്റ് വ്യക്തമാക്കി. മറ്റുള്ള മേഖലകളില്‍ കേരളത്തില്‍ ഇത്രയും തുക ലഭിക്കുന്നില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com