ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയും സജി ചെറിയാനും ഗൂഢാലോചന നടത്തി തീരുമാനിച്ചതെന്ന് ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2018 03:42 PM |
Last Updated: 29th March 2018 03:42 PM | A+A A- |

ആലപ്പുഴ : ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ സജി ചെറിയാന്റെ സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. രമേശ് ചെന്നിത്തലയും സജി ചെറിയാനും ചേര്‍ന്ന് ഗൂഢാലോചന നടത്തി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയാണ് വിജയകുമാറെന്നും ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമാണെന്നും രമേശ് അഭിപ്രായപ്പെട്ടു.
ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നു. അഡ്വ പി എസ് ശ്രീധരന്‍ പിള്ളയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറിനെയും പ്രഖ്യാപിച്ചിരുന്നു.