രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറില്‍വച്ച് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറില്‍വച്ച് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്
രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറില്‍വച്ച് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്

തിരുവനന്തപുരം : റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയത് ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത സംഘമാണെന്ന് പൊലീസ്.  രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്റെ നിഗമനം. അടുത്തിടെ വിവാഹമോചിതയായ യുവതിയെ നാട്ടിലെത്തിക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. 

കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. ഈ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിച്ചുണ്ട്.് 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള റെക്കോഡിങ് സ്റ്റുഡിയേയില്‍ വച്ച് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ മുഖംമറച്ച ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. കൈപ്പറ്റി അറ്റുപോവുകയും കാല്‍പ്പത്തി വെട്ടേറ്റ് ചിതറിപ്പോവുകയും ചെയ്തു. ഒറ്റ ആയുധം കൊണ്ടാണ് വെട്ടിയത്. രാജേഷിന്റെ സുഹൃത്ത് കുട്ടനും വെട്ടേറ്റിട്ടുണ്ട്. 

ക്വട്ടേഷന്‍ സംഘമെത്തിയ കാഫിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ കണ്ടെത്താനായിട്ടില്ല. കാറിന്റെ വശങ്ങളിലെ ദൃശ്യങ്ങളാണ് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു ലഭിച്ചത്. 

ആലപ്പുഴക്കാരിയായ യുവതിയുമായുള്ള ബന്ധമാണ് കൊലയ്ക്കിടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം നടക്കുമ്പോള്‍ ഈ സ്ത്രീയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഈ യുവതി, രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ ഫോണില്‍വിളിച്ച് ആക്രമണവിവരം അറിയിച്ചതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

മൂന്നുവര്‍ഷം മുന്‍പ് ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ ധനസഹായത്തോടെയാണ് നാട്ടില്‍ റെക്കാര്‍ഡിംഗ് സ്റ്റുഡിയോ തുറന്നതെന്നും സൂചനകളുണ്ട്. യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com