കഞ്ചാവ് വളര്‍ത്തിയത് ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചെന്ന് യുവതിയുടെ മൊഴി

കഞ്ചാവ് വളര്‍ത്തിയത് ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചെന്ന് യുവതിയുടെ മൊഴി
കഞ്ചാവ് വളര്‍ത്തിയത് ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചെന്ന് യുവതിയുടെ മൊഴി

കൊച്ചി: ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കഞ്ചാവ് വളര്‍ത്തിയതെന്ന് വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന് പിടിയിലായ യുവതിയുടെ മൊഴി. ബംഗളൂരുവിലുള്ള സുഹൃത്താണ് ചെടികള്‍ നല്‍കിയതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. 

കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ് വളര്‍ത്തിയ കേസില്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി ഉയരമുള്ള പൂക്കാറായ ചെടികളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം കിട്ടയതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ആയുര്‍വേദ വൈദ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കഞ്ചാവ് വളര്‍ത്തിയത് എ്ന്നാണ് ഇവര്‍ പൊലീനോടു പറഞ്ഞത്. അമ്മയ്ക്കു തൈറോയ്ഡ് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനുള്ള മരുന്നായി വൈദ്യന്‍ നിര്‍ദേശിച്ചത് കഞ്ചാവ് ആണ്. ബംഗളൂരുവിലുള്ള സുഹൃത്താണ് ചെടികള്‍ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ടൂറിസ്റ്റ് ഗൈഡാ ആയാണ് മേരി ജോലി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം നിരീക്ഷം നടത്തിയ പൊലീസ് വ്യാഴാഴ്ച പരിശോധനയ്ക്ക് എത്തിയപ്പോള്‍ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊലീസ് എത്തിയപ്പോള്‍ ചെടികള്‍ നശിപ്പിക്കാനും മേരി ശ്രമം നടത്തി. മേരി ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിനെപ്പറ്റി അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്. യുവതിക്കെതിരേ എന്‍ഡിപിഎസ് 22 ബി പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഞ്ചാവ് വളര്‍ത്തുന്നത് പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com