കെ എസ് യു പ്രവർത്തകന് മർദനം: കോൺ​ഗ്രസ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

മാന്നാറിൽ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കെ എസ് യു പ്രവർത്തകന് മർദനം: കോൺ​ഗ്രസ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

ആലപ്പുഴ: മാന്നാറിൽ കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കെഎസ് യു പ്രവർത്തകൻ സനുവിനെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പരിക്കേറ്റ സനു വർഗീസിനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പരിക്കേറ്റ സനു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com