പരിസ്ഥിതിനാശത്തിന്റെ കണക്കുകള്‍ നിരത്തുന്നത് ആവശ്യത്തിന് റോഡുകള്‍ നിര്‍മിച്ചു കഴിഞ്ഞവര്‍: എം.മുകുന്ദന്‍ 

അച്ഛന് ഹൃദയാഘാതം  വന്നാല്‍  അടിയന്തിരമായി ആശുപത്രിയില്‍  എത്തിക്കാന്‍ നമുക്ക് റോഡുകളില്ല.
പരിസ്ഥിതിനാശത്തിന്റെ കണക്കുകള്‍ നിരത്തുന്നത് ആവശ്യത്തിന് റോഡുകള്‍ നിര്‍മിച്ചു കഴിഞ്ഞവര്‍: എം.മുകുന്ദന്‍ 

ന്ന്  നമ്മള്‍ സഞ്ചരിക്കുന്ന കേരളത്തിലെ മുഴുവന്‍ റോഡുകളും ഒരു കാലത്തു  വയലുകള്‍  നികത്തിയുണ്ടാക്കിയവയാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. നാടിനു വേണ്ടി സ്വന്തം നെഞ്ചിനു മുകളിലൂടെ റോഡുകള്‍ പണിയാന്‍ നിശ്ശബ്ദം  അനുമതി നല്കിയ  ആ  വയലുകളുടെ  ഓര്‍മ്മക്ക് മുന്‍പില്‍  ഞാന്‍ ശിരസ്സ്  നമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ സമരത്തിന്റെ പശ്ചാതലത്തിലാണ് മുകുന്ദന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അച്ഛന് ഹൃദയാഘാതം  വന്നാല്‍  അടിയന്തിരമായി ആശുപത്രിയില്‍  എത്തിക്കാന്‍ നമുക്ക് റോഡുകളില്ല. വികസിത രാജ്യങ്ങള്‍  അവര്‍ക്ക് ആവശ്യമായ  റോഡുകള്‍ എന്നേ  നിര്‍മിച്ചുകഴിഞ്ഞിരിക്കുന്നു . ഇനിയൊരു നൂറു കൊല്ലത്തേക്ക് അവര്‍ക്കിനി  പുതിയ   റോഡുകള്‍ ആവശ്യമില്ല.  റോഡുകള്‍ മാത്രമല്ല അവര്‍ക്കാവശ്യമുള്ള  എല്ലാം തന്നെ അവര്‍ നിര്‍മിച്ചു കഴിഞ്ഞു. അതുകൊണ്ടു അവര്‍ക്ക് ആഗോളതാപനത്തിന്റെയും  കാര്‍ബണ്‍ എമിഷന്റെയും  കണക്കുകള്‍ നിരത്താ . അവരുടെ കാര്യം കഴിഞ്ഞല്ലോ. കണക്കുകള്‍ നിരത്തി  നമ്മെ ഭയപ്പെടുത്തി  മുമ്പോട്ടേക്കുള്ള  യാത്രയില്‍  നിന്ന്  നമ്മെ പിന്തിരിപ്പിയ്ക്കാനാണ് അവര്‍  ശ്രമിക്കുന്നത്. അതൊന്നും തിരിച്ചറിയാത്ത നമ്മള്‍ എത്ര  ശുദ്ധാല്മാക്കള്‍! എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

നേരത്തെ കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളാണെന്ന മുകുന്ദന്റെ പ്രസ്താവന ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്‌തെന്നും ബിജെപി സമരം നടത്തുന്നിടത്ത് എങ്ങനെ പോകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടതെന്നും ആര് ജയിക്കും എന്നതല്ല പ്രധാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com