സിപിഎമ്മിനെതിരെ സമരം നടത്തിയ ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു; നായിക വിദ്യാബാലന്‍?

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ കടുത്ത ജാതിവിവേചനത്തിന് ഇരയായി തൊഴിലെടുക്കാന്‍ കഴിയാത്തതിന് എതിരെ സമരം നടത്തിയ ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു
സിപിഎമ്മിനെതിരെ സമരം നടത്തിയ ചിത്രലേഖയുടെ ജീവിതം ബോളിവുഡ് സിനിമയാകുന്നു; നായിക വിദ്യാബാലന്‍?

കണ്ണൂര്‍: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ കടുത്ത ജാതിവിവേചനത്തിന് ഇരയായി തൊഴിലെടുക്കാന്‍ കഴിയാത്തതിന് എതിരെ സമരം നടത്തിയ ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. ഹിന്ദി ചിത്രത്തിന് ബ്രിട്ടീഷ് ചലച്ചിത്രകാരന്‍ ഫ്രെയ്‌സര്‍ സ്‌കോട്ട് തിരക്കഥാരചന തുടങ്ങി. കഴിഞ്ഞ ദിവസം അേേദ്ദഹം ചിത്രലേഖയെ സന്ദര്‍ശിച്ചു. 

ചിത്രലേഖയെക്കുറിച്ച് ഇന്റര്‍നെറ്റ് വഴിയറിഞ്ഞാണ് ഫ്രെയിസര്‍ കണ്ണൂരെത്തിയത്. വിദ്യാബ്യാലനെ നായികയാക്കി സിനിമ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രെയിസര്‍ ഇപ്പോള്‍ മുംബൈയിലാണ് താമസം. 

അനാരോഗ്യംമൂലം കുറച്ചുമാസമായി ചിത്രലേഖ ഓട്ടോ ഓടിക്കുന്നില്ല. ഭര്‍ത്താവ് ശ്രീഷ്‌കാന്ത് കണ്ണൂര്‍ ടൗണില്‍ ഓട്ടോ ഡ്രൈവറാണ്. 

കണ്ണൂര്‍ പയ്യന്നൂര്‍  എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ എത്തുന്നത്. സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ എതിര്‍പ്പും അക്രമവും കാരണം പലവട്ടം ജോലി തടസ്സപ്പെട്ടു. ചിത്രലേഖയുടെ ഓട്ടോ തീവെച്ചു നശിപ്പിച്ചു. സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പിരിവെടുത്ത് വാങ്ങി കൊടിത്ത ഓട്ടോയും അക്രമികള്‍ നശിപ്പിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ പലതവണ കേസെടുത്തിരുന്നു. സിപിഎം അതിക്രമങ്ങള്‍ക്ക് എതിരെ നാലുമാസത്തോളം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ ചിത്രലേഖ കുടില്‍കെട്ടി സമരം നടത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയ ചിത്രലേഖക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാട്ടാമ്പള്ളിയില്‍ അഞ്ചു സെന്റ് സ്ഥലം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com