ഇനി വെടിക്കെട്ട് അപകടം ഉണ്ടായാൽ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്ന് ഡിജിപി

അപകടം ഉണ്ടായാൽ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങൾക്ക്​ പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നും ഡി.ജി.പി
ഇനി വെടിക്കെട്ട് അപകടം ഉണ്ടായാൽ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്ന് ഡിജിപി

കോട്ടയം: സംസ്ഥാനത്ത്​ വെടിക്കെട്ട് അപകടങ്ങള്‍ ഇനിയും ഉണ്ടായാൽ അതി​​െൻറ പൂർണ ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. ഇക്കാര്യത്തിൽ ആദ്യം മറുപടി നൽകേണ്ടത്​ പൊലീസാകും. അതിനാൽ ആഘോഷം കൊഴുപ്പിക്കാൻ നടത്തുന്ന വെടിക്കെട്ടുകൾക്ക്​ ​ അവസരം നല്‍കരുതെന്നും ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

വെടിക്കെട്ടിനുള്ള അനുമതി സംബന്ധിച്ച് പൊലീസ് സ്വീകരിക്കേണ്ട നടപടികളും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്​. വെടിക്കെട്ട്​ നടത്താൻ ജില്ല ഭരണകൂടം അനുമതി നൽകിയാലും പൊലീസിന്​ നിരവധി ഉത്തരവാദിത്തമുണ്ട്​. അപകടം ഉണ്ടായാൽ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങൾക്ക്​ പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com