വയനാട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറുവയസുകാരന്‍ മരിച്ചു

ഉടന്‍ തന്നെ ഷാമിലിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വയനാട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറുവയസുകാരന്‍ മരിച്ചു

വൈത്തിരി: ഓട്ടോറിക്ഷ മറിഞ്ഞ് ആറ് വയസുകാരന്‍ മരിച്ചു. ചുണ്ടയില്‍ ഓടത്തോട് കണ്ണനാരി സലീമിന്റെയും ഷംനയുടെയും മകന്‍ ഷാമില്‍ ഫര്‍ഹാനാണ് മരിച്ചത്. പിതൃസഹോദരന്റെ ഓട്ടോയില്‍ സഞ്ചരിക്കുമ്പോള്‍ വൈത്തിരി ഇടിയം വയലിന് സമീപത്തെ ഇറക്കത്തില്‍ വച്ച് അപകടമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ഷാമിലിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com