ലിഗയുടെ കൊലപാതകം: രാസപരിശോധന ഫലം നാളെ; അറസ്റ്റ് വൈകുമെന്ന് പൊലീസ്

വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വൈകുമെന്ന് പൊലീസ്
ലിഗയുടെ കൊലപാതകം: രാസപരിശോധന ഫലം നാളെ; അറസ്റ്റ് വൈകുമെന്ന് പൊലീസ്


തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വൈകുമെന്ന് പൊലീസ്. ലിഗയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം ലഭിക്കാന്‍ വൈകുന്നതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. രാസപരിശോധന ഫലം വ്യാഴാഴ്ച മാത്രമേ ലഭിക്കുകയുള്ളുവെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. 

കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചിരുന്നു. പ്രദേശവാസികളായ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് ഒരാളുടെ മൊഴി. ബോട്ടിങ് നടത്താമെന്ന് പറഞ്ഞാണ് ലിഗയെ കോവളത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ മൊഴി നല്‍കിയതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com