സിറോ മലബാര്‍ ഭൂമി ഇടപാട്: ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ വൈദികരുടെ തീരുമാനം

അങ്കമാലി അതി രൂപതാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം വൈദികരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന വൈദികന്‍മാരുടെ യോഗത്തിന്റെതാണ് തീരുമാനം
സിറോ മലബാര്‍ ഭൂമി ഇടപാട്: ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ വൈദികരുടെ തീരുമാനം

കൊച്ചി: അങ്കമാലി അതി രൂപതാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം വൈദികരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന വൈദികന്‍മാരുടെ യോഗത്തിന്റെതാണ് തീരുമാനം . ആലഞ്ചേരി പങ്കെടുക്കുന്ന പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് ധാരണ. ഭൂമി ഇടപാടില്‍ പ്രശ്‌നപരിഹാകം ആകുന്നതുവരെയാണ് ബഹിഷ്‌കരണം

രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുതെന്ന് സിറോ മലബാര്‍സഭ കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതില്‍ തെറ്റില്ല. സഭ പാലിക്കുന്ന കാനോന്‍ നിയമങ്ങള്‍ കോടതിനിയമത്തില്‍ നിന്നും വ്യത്യസ്തമാണ്. സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു. കോടതി വിധികള്‍ കൊണ്ട് സഭയെ നീയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയിലുണ്ട്. എന്നാല്‍, വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നതായിരുന്നു ആലഞ്ചേരിയുടെ നിലപാട്.

എറണാകുളംഅങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കര്‍ദ്ദിനാള്‍ നിയമത്തിനതീതനല്ലെന്നും രാജ്യത്തെ എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളതെന്നും അത് പാലിക്കാന്‍ കര്‍ദ്ദിനാള്‍ ബാധ്യസ്ഥനാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com