മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കണക്കിലെടുത്തില്ല; ലിഗയുടെ മൃതദേഹം സംസ്‌കരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd May 2018 05:06 PM |
Last Updated: 03rd May 2018 05:06 PM | A+A A- |

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കണക്കിലെടുക്കാതെ കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം സംസ്‌കരിച്ചു. ശാന്തി കവാടത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോസ്ഥരുടെയും വാക്കുകള്‍. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായി വരുമെന്നും ചിലപ്പോള്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ ഉത്തരവിന്റെ കോപ്പി ഡിജിപിക്ക് കൈമാറിയെങ്കിലും നേരത്ത നിശ്ചയിച്ച പ്രകാരം ലിഗയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു