പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്

തലയോലപ്പറമ്പ് സ്വദേശിയായ എഎസ്‌ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : എഎസ്‌ഐക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് എഎസ്‌ഐക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ അതിക്രമ നിരോധന നിയമമായ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 

തലയോലപ്പറമ്പ് സ്വദേശിയായ എഎസ്‌ഐ നാസറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മകന്റെ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് നാസറിനെതിരായ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com