ഷുഹൈബ് വധം: അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഷുഹൈബ് വധക്കേസിലെ അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി
ഷുഹൈബ് വധം: അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: ഷുഹൈബ് വധക്കേസിലെ അഞ്ചു പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളായ തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തില്‍ എം.വി.ആകാശ് (23), തില്ലങ്കേരി കരുവള്ളി പഴയപുരയില്‍ രജിന്‍രാജ് (24), മുഴക്കുന്ന് മുടക്കോഴി കരുവോട് ഹൗസില്‍ എ.ജിതിന്‍ (23), മുഴക്കുന്ന് കൃഷ്ണ നിവാസില്‍ സി.എസ്.ദീപ്ചന്ദ് (25), പാലയോട് തെരൂര്‍ തയ്യുള്ളതില്‍ പുതിയപുരയില്‍ ടി.കെ.അസ്‌കര്‍ (26) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് അവധിക്കാല കോടതി തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് എടയന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇതുവരെ പിടികൂടിയ 11 പ്രതികളില്‍ രണ്ടുപേര്‍ ഏതാനും ദിവസം മുന്‍പു ജാമ്യത്തിലിറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com