കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  കേരളം ഉള്‍പ്പെടെ പത്തുസംസ്ഥാനങ്ങളില്‍ മെയ് അഞ്ചുമുതല്‍ രണ്ടുദിവസത്തേയ്ക്ക് ശക്തമായ ഇടിയോടു കൂടിയുളള മഴയ്ക്ക് സാധ്യതയുളളതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിന് പുറമേ ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തേരന്ത്യയില്‍ അനുഭവപ്പെടുന്ന പൊടിക്കാറ്റ് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിയിലും രാജസ്ഥാനിലും നാശംവിതച്ച പൊടിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. ശക്തമായ പൊടിക്കാറ്റിലും തുടര്‍ന്നുണ്ടായ ഇടിമിന്നലിലും മഴയിലുമാണ് ആളപായമുണ്ടായത്.  ഡല്‍ഹിയിലടക്കം വിവിധയിടങ്ങളില്‍ വീശീയടിച്ച കാറ്റിന് മണിക്കൂറില്‍ നൂറ് കിലോമീറ്ററിലേറെയായിരുന്നു വേഗത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com