വരാപ്പുഴ സംഭവം: യഥാർത്ഥ പ്രതികൾ കോടതിയിൽ കീഴടങ്ങി; ശ്രീജിത്തിന് പങ്കില്ല
By സമകാലികമലയാളം ഡെസ്‌ക് | Published: 05th May 2018 04:39 PM |
Last Updated: 05th May 2018 04:40 PM | A+A A- |

കൊച്ചി: വരാപ്പുഴ വീടാക്രമിച്ച കേസിലെ യഥാര്‍ഥ പ്രതികൾ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് പൊലീസിനെ വെട്ടിച്ചെത്തി കീഴടങ്ങിയത്. ഇവരെ റിമാന്‍ഡുചെയ്തു. വാസുദേവന്റെ വീടാക്രമിച്ച സംഭവത്തിൽ ശ്രീജിത്തിന് പങ്കില്ലെന്ന് പ്രതികൾ പറഞ്ഞു.
വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. ഇവര്‍ വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്. വീടാക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പിടികൂടി മര്‍ദിച്ചത്.
ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസുണ്ടാക്കിയ വ്യാജരേഖ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസ് ഫയലില്‍ നിന്ന് കാണാതായ രേഖയുടെ പകര്‍പ്പ് എസ്പി.. എ വി ജോര്‍ജാണ് അന്വേഷണസംഘത്തിന് കൈമാറിയത്. രേഖയുടെ ഉറവിടത്തെക്കുറിച്ച് അറിയില്ലെന്നും പകര്‍പ്പാണ് തനിക്ക് ലഭിച്ചതെന്നും എസ്പി മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോര്‍ജ് ചെറിയാനാണ് എസ്പിയെ നേരില്‍കണ്ട് രേഖകള്‍ കൈപ്പറ്റിയത്.