അച്ചാറില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍; ഉപയോഗിക്കുന്നത് സിന്തറ്റിക് കളറുകളും പ്രിസര്‍വേറ്റീവുകളും 

മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നതായി കണ്ടെത്തല്‍
അച്ചാറില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍; ഉപയോഗിക്കുന്നത് സിന്തറ്റിക് കളറുകളും പ്രിസര്‍വേറ്റീവുകളും 

കൊച്ചി: മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നതായി കണ്ടെത്തല്‍. സിന്തറ്റിക് കളറുകളും മാരക പ്രിസര്‍വേറ്റീവുകളും ചേര്‍ത്തുളള അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. 

പെരുമ്പാവൂരിലെ  അച്ചാര്‍  കമ്പനിയില്‍  ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പഴയ കുപ്പികളില്‍ പുതിയ സ്റ്റിക്കര്‍ ഒട്ടിച്ച് അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നതായും കണ്ടെത്തി. ഇത്തരം അച്ചാറുകള്‍ കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍പ്പനയ്ക്കായി വിതരണം ചെയ്യുന്നതായി പരിശോധനയില്‍ തെളിഞ്ഞു. ലൈസന്‍സ് പോലുമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവിഭാഗം മാധ്യമങ്ങളെ അറിയിച്ചു. 

കമ്പനിയുടെ ഗോഡൗണില്‍ വീപ്പകളിലാണ് അച്ചാറുകള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇത് നിര്‍മ്മിച്ച തീയതിയോ, കാലാവധിയോ ഒന്നും തന്നെ വീപ്പയുടെ പുറത്ത് രേഖപ്പെടുത്തിയിട്ടില്ല. മാസങ്ങളോളമായി ഇവ സൂക്ഷിച്ചുവരുകയാണെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം. 

ഡെങ്കിപ്പനി ഉള്‍പ്പെടെയുളള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരില്‍ നടത്തിയ പരിശോധനയിലാണ് യാദൃശ്ചികമായി ഈ നിയമലംഘനം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com