താന്‍ ആര്‍.എസ്.എസിനെ മനസ്സില്‍വെച്ച് പൂജിയ്ക്കുന്ന സംഘി; അതുകൊണ്ട് തരം താഴ്ത്താന്‍ ശ്രമിക്കേണ്ടെന്ന് രാജസേനന്‍ 

കളിയാക്കുമ്പോള്‍ ആരോഗ്യപരമായി കളിയാക്കൂ. വര്‍ഗീയവാദിയായി മുദ്ര കുത്താനൊന്നും നോക്കേണ്ട. കേരളത്തില്‍ ഈ കപടതകള്‍ ഇനി വിലപ്പോകില്ല
താന്‍ ആര്‍.എസ്.എസിനെ മനസ്സില്‍വെച്ച് പൂജിയ്ക്കുന്ന സംഘി; അതുകൊണ്ട് തരം താഴ്ത്താന്‍ ശ്രമിക്കേണ്ടെന്ന് രാജസേനന്‍ 


കൊച്ചി: ദേശീയ പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ ചിലര്‍ നടത്തിയ വിമര്‍ശനങ്ങള്‍ തികച്ചും അനാരോഗ്യപരമായിരുന്നു എന്ന് സംവിധായകന്‍ രാജസേനന്‍. ഫഹദ് ഫാസില്‍ പുരസ്‌കാരം സ്വീകരിക്കാത്തതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നായിരുന്നു ചിലരുടെ ആരോപണം. അത് കപടമാണെന്നും തന്റെ പ്രിയനടന്‍ ഫഹദാണെന്നും രാജസേനന്‍ പറഞ്ഞു.

വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ്. ഏത് കാര്യത്തിലും മതം നോക്കുകയാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റോ കോണ്‍ഗ്രസുരനോ ആകേണ്ടിയിരുന്നു. ഞാന്‍ ഒരു കറകളഞ്ഞ ബി.ജെ.പി കാരനാണ്. നിങ്ങളുടെ ഭാഷയില്‍ ആര്‍.എസ്.എസിനെ മനസ്സില്‍ വച്ച് പൂജിയ്ക്കുന്ന സംഘി. അതുകൊണ്ട് തരം താഴ്ത്താന്‍ ശ്രമിക്കേണ്ട. കളിയാക്കുമ്പോള്‍ ആരോഗ്യപരമായി കളിയാക്കൂ. വര്‍ഗീയവാദിയായി മുദ്ര കുത്താനൊന്നും നോക്കേണ്ട. കേരളത്തില്‍ ഈ കപടതകള്‍ ഇനി വിലപ്പോകില്ല രാജസേനന്‍ പറഞ്ഞു.

പുരസ്‌കാരം വേണ്ടെന്നു വച്ചത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ചിലരാണെന്നായിരുന്നു രാജസേനന്‍ നേരത്തേ പറഞ്ഞത്. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com