ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും

അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എജിക്കും റവന്യൂ സെക്രട്ടറിക്കും നിര്‍ദേശം നല്‍കി
ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള നീക്കം തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എജിക്കും റവന്യൂ സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.

ഹാരിസണിനു കീഴിലുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വെക്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നൂ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. സര്‍ക്കാര്‍ റോബിന്‍ ഹുഡായി മാറരുതെന്ന് വിധിയില്‍ കോടതി അഭിപ്രായപ്പെട്ടു.

സ്‌പെഷല്‍ കമ്മിഷണറായിരുന്ന രാജമാണിക്യത്തിന്റെ നടപടികള്‍ കോടതി റദ്ദാക്കി.റവന്യൂ ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം  തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടത്ത് ഭൂമി തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം ്രൈപവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com