മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ; കർശന നിയന്ത്രണം

സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഒ​​​രു മ​​​ണി​​​വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ; കർശന നിയന്ത്രണം

തിരുവനന്തപുരം: മെ​​​ഡി​​​ക്ക​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി സി​​​ബി​​​എ​​​സ്ഇ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ ഇ​​​ന്ന് ന​​​ട​​​ക്കും.​​​ സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഒ​​​രു മ​​​ണി​​​വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. സം​​​സ്ഥാ​​​ന​​​ത്തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നീ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​രീ​​​ക്ഷ.

9.30 നു​​​ള്ളി​​​ൽ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഹാ​​​ളി​​​ൽ ക​​​യ​​​റി​​​യി​​​രി​​​ക്ക​​​ണം. 9.30 നു ​​​ശേ​​​ഷ​​​മെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡും പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും സ​​​ഹി​​​ത​​​മാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് എ​​​ത്തേ​​​ണ്ട​​​ത്. വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ പാടൂള്ളൂ. ശിരോവസ്ത്രം ധരിക്കുന്നവർ പരിശോധനക്കായി ഒരു മണിക്കൂർ മുൻപ് എത്തണം. വാച്ച്, തൊപ്പി, ഷൂ, മൊബൈൽ ഫോൺ, വെള്ളക്കുപ്പി, വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവക്ക് വിലക്കുണ്ട്. 

തമിഴ്നാട്ടിൽ പരീക്ഷാ കേന്ദ്രങ്ങൾ കുറവായതിനാൽ അവിടെ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷയെഴുതുന്നത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തമിഴ് നാട്ടില്‍ നിന്നുള്ളവരുടെ പരീക്ഷ സെന്‍ററുകള്‍. പരീക്ഷാർഥികൾക്കായി സംസ്ഥാനസർക്കാർ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com