യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു

യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു. 36 വയസ്സായിരുന്നു
യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു

കോഴിക്കോട്: യുവകവി ജിനേഷ് മടപ്പള്ളി അന്തരിച്ചു. 36 വയസ്സായിരുന്നു. പരേതരായ വാസൂട്ടി-പത്മിനി  ദമ്പതികളുടെ മകനാണ്. ഒഞ്ചിയം ഗവ.യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് 11.30ന് വടകര ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 12.30ന് വീട്ടുവളപ്പില്‍ നടക്കും. 

രോഗാതുരമായ സ്‌നേഹത്തിന്റെ 225 കവിതകള്‍,ച്ചിത്തുരുമ്പ്, ഏറ്റവും പ്രിയപ്പെട്ട അവയവം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. നിരവദി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജസിലയാണ് സഹോദരി. കവിതാലോകത്തെ പുത്തന്‍തലമുറക്കാര്‍ക്ക് ഏറെ പരിചിതിനായ ഇദ്ദേഹം സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com