വടിവാളുമായി ബസ് സ്റ്റാന്‍ഡില്‍ ഗുണ്ടാ വിളയാട്ടം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം
വടിവാളുമായി ബസ് സ്റ്റാന്‍ഡില്‍ ഗുണ്ടാ വിളയാട്ടം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. ഗുരുതര പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജലീല്‍, നിയാസ്, അമല്‍ ഷാ, നിസാം എന്നിവര്‍ക്കാണ് പരുക്കേറ്റത്.

സ്വകാര്യബസുകള്‍ തമ്മിലുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. പട്ടാപ്പകല്‍ പതിനഞ്ചംഗ സംഘം വടിവാളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com