ഇതാണ് സര്‍ക്കാര്‍; പിണറായിക്ക് നീറ്റ് വിദ്യാര്‍ത്ഥികളുടെ അഭിനന്ദന പ്രവാഹം

കേരള സര്‍ക്കാര്‍  ചെയ്ത സഹായങ്ങള്‍ക്ക് തമിഴനാട്ടിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കും - നീറ്റ് പരീക്ഷയെഴുതുന്നതിനായി  നല്‍കിയ സഹായത്തില്‍ പിണറായിക്ക് അഭിനന്ദന പ്രവാഹം
ഇതാണ് സര്‍ക്കാര്‍; പിണറായിക്ക് നീറ്റ് വിദ്യാര്‍ത്ഥികളുടെ അഭിനന്ദന പ്രവാഹം

തിരുവനന്തപുരം:  ഇതരസംസ്ഥാനങ്ങളില്‍ നിന്ന്  നീറ്റ് പരീക്ഷയെഴുതുന്നതിനായി കേരളത്തിലെത്തിയവര്‍ക്കു ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയതിനു മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹം. വാട്‌സാപ് സന്ദേശങ്ങളിലൂടെയും മൊബൈല്‍ എസ്എംഎസുകളിലൂടെയുമാണു സംസ്ഥാനത്തുനിന്നു പരീക്ഷയെഴുതിപോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കു നന്ദി അറിയിക്കുന്നത്.  കേരള സര്‍ക്കാര്‍  ചെയ്ത സഹായങ്ങള്‍ക്ക് തമിഴനാട്ടിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കും എന്നിങ്ങനെയാണ് സന്ദേശങ്ങള്‍

മേയ് ആറിലെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി വന്നിറങ്ങിയവര്‍ക്ക് താമസ സൗകര്യം, പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരുന്നു.എറണാകുളം ജില്ലയിലാണ് പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനെത്തിയത്. ഇവിടങ്ങളിലെ ഹെല്‍പ് ഡെസ്‌കുകളില്‍നിന്നു ലഭിച്ച നമ്പരുകളിലേക്കാണു മുഖ്യമന്ത്രിക്കു നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.  

തമിഴ്‌നാട്ടില്‍നിന്ന് അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കു കേരളം, കര്‍ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണു പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com