തിരുവനന്തപുരത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2018 02:56 PM  |  

Last Updated: 07th May 2018 02:56 PM  |   A+A-   |  

deathbnnk,n

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു. നേമം സ്വദേശി രഹ്‌നയാണ് മരിച്ചത്. പനവിളയിലുള്ള അൽ സബർ ഓർഫനേജ്‌ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് പെൺകുട്ടി വീണത്. 

ഗുരുതര പരിക്കു പറ്റിയ പെൺകുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. പക്ഷെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടമാണോ, ആത്മഹത്യയാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.