നാല് നിയമോപദേശകര്‍ വേണം; ക്രൈംബ്രാഞ്ച് ഉടച്ചുവാര്‍ക്കണമെന്ന് ഡിജിപി 

ക്രൈംബ്രാഞ്ചില്‍ സമഗ്രമായ മാറ്റം വേണമെന്ന് പൊലീസ് മേധാവിയുടെ ശുപാര്‍ശ.
നാല് നിയമോപദേശകര്‍ വേണം; ക്രൈംബ്രാഞ്ച് ഉടച്ചുവാര്‍ക്കണമെന്ന് ഡിജിപി 

തിരുവനന്തപുരം: ക്രൈംബ്രാഞ്ചില്‍ സമഗ്രമായ മാറ്റം വേണമെന്ന് പൊലീസ് മേധാവിയുടെ ശുപാര്‍ശ. നിലവിലെ സംവിധാനത്തില്‍ പിഴവുകളുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു. 

അന്വേഷണങ്ങള്‍ പൂര്‍ണതയിലെത്താന്‍ തടസമുണ്ട്. അന്വേഷണം കുറ്റമറ്റതാക്കാന്‍ ജില്ലാതോറും ക്രൈംബ്രാഞ്ചിന് എസ്പിമാരെ നിയമിക്കണം. ക്രൈംബ്രാഞ്ചിന് നാല് നിയമോപദേശകര്‍ വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സൈബര്‍, ത്രീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന വിഭാഗങ്ങളെ ക്രൈംബ്രാഞ്ചില്‍ ലയിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com