പൊലീസുകാർക്ക് സംഘടനയാകാം, കക്ഷി രാഷ്ട്രീയം പാടില്ല: ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

 പൊലീസുകാർക്ക് സംഘടന ഉണ്ടാകുന്നത് നല്ലതാണെങ്കിലും കക്ഷി രാഷ്ട്രീയം പാടില്ലെന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.
പൊലീസുകാർക്ക് സംഘടനയാകാം, കക്ഷി രാഷ്ട്രീയം പാടില്ല: ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ:  പൊലീസുകാർക്ക് സംഘടന ഉണ്ടാകുന്നത് നല്ലതാണെങ്കിലും കക്ഷി രാഷ്ട്രീയം പാടില്ലെന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. മു​ഷ്ടി ചു​രു​ട്ടി​യും മീ​ശ പി​രി​ച്ചും വി​ര​ട്ടി​യും കാ​ര്യം നേ​ടു​ന്ന പോ​ലീ​സി​ന്‍റെ കാ​ലം അ​വ​സാ​നി​ച്ചു. ഏ​തെ​ങ്കി​ലും ഒ​രു പ്രാ​ദേ​ശി​ക നേ​താ​വി​ല്ലാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രാ​ൻ ഇ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​ന്നി​ല്ല.ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ഖ​മാ​ണ് പോ​ലീ​സ് സേ​ന​യെ​ന്ന ബോ​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 ജ​നാ​ധി​പ​ത്യം എ​ന്ന​ത് ഒ​രു​ദി​വ​സം ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​വ​സാ​നി​പ്പി​ക്കാ​വു​ന്ന​ത​ല്ല. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ​ർ​ഥ​രും സ​ത്യ​സ​ന്ധ​രും ആ​ത്മാ​ർ​ഥ​ത​യു​ള്ള​വ​രു​മാ​ണ് കേ​ര​ള പോ​ലീ​സ്. കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും വി​ദ​ഗ്ധ​രാ​ണ്. മ​തേ​ത​ര പാ​ര​മ്പര്യം ശ​ക്ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തു കേ​ര​ള പോ​ലീ​സാ​ണ്. അ​തി​ൽ വെ​ള്ളം ചേ​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com