വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാനില്ലെന്ന് വി മുരളീധരന്‍ ; കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവാണ് കാരണമെന്ന് കുമ്മനം

ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു
വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാനില്ലെന്ന് വി മുരളീധരന്‍ ; കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവാണ് കാരണമെന്ന് കുമ്മനം

തിരുവനന്തപുരം : ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സമയക്കുറവാണ് കാരണമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടില്ലെന്നാണ് വിശ്വാസമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

ബിഡിജെഎസുമായുള്ള ബന്ധം തകരാതെ നോക്കുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംപി.  ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുന്നു. ആര് മുന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ല. വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയാനില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

എന്‍ഡിഎ മുന്നണിയില്‍ നിന്ന് അവഗണന മാത്രമാണ് കിട്ടിയതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിത്തരുന്നതില്‍ കേരള നേതൃത്വം പരാജയപ്പെട്ടു. രണ്ടു വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ഇനി സ്ഥാനമാനങ്ങള്‍ നല്‍കിയാലും ബിഡിജെഎസിനേറ്റ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങില്ല. 

ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ചെങ്ങന്നൂരില്‍ ഇപ്പോള്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനാണ് മുന്‍തൂക്കം. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണ്. ബിഡിജെഎസിന്റെ പിന്തുണയില്ലെങ്കില്‍ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞതവണ ലഭിച്ച വോട്ടുപോലും നേടാനാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com