ചെരിപ്പ് ഊരിവയ്ക്കുന്നത് മേലാള-കീഴാള വ്യവസ്ഥ; വില്ലേജ് ഓഫിസില്‍ അതു വേണ്ടെന്നു സര്‍ക്കാര്‍

ചെരിപ്പ് ഊരിവയ്ക്കുന്നത് മേലാള-കീഴാള വ്യവസ്ഥ; വില്ലേജ് ഓഫിസില്‍ അതു വേണ്ടെന്നു സര്‍ക്കാര്‍
ചെരിപ്പ് ഊരിവയ്ക്കുന്നത് മേലാള-കീഴാള വ്യവസ്ഥ; വില്ലേജ് ഓഫിസില്‍ അതു വേണ്ടെന്നു സര്‍ക്കാര്‍

തിരുവനന്തപുരം: വില്ലേജ് ഓഫിസില്‍ കയറാന്‍ ചെരിപ്പ് ഊരിവയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് റവന്യൂ വകുപ്പ്. ചിലയിടത്തെങ്കിലും ഇത്തരമൊരു രീതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും റവന്യൂ സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചു.

ചെരിപ്പ് ഊരിവച്ചു വില്ലേജ് ഓഫിസനകത്ത് പ്രവേശിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്. ഇതു കീഴാള മേലാള മനസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുടെ പ്രതിഫലനമാണ്. 

ചില വില്ലേജ് ഓഫിസുകളില്‍ ജനങ്ങള്‍ കയറുന്നത് ചെരിപ്പ് പുറത്ത് ഊരിവച്ചാണെന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കണം. ചെരിപ്പു ധരിച്ച് ആരെങ്കിലും ഓഫിസില്‍ പ്രവേശിച്ചാല്‍ അതു തടയരുതെന്നു മാത്രമല്ല, ചെരിപ്പ് ഊരിവച്ച് വരുന്നവരോട് അങ്ങനെ ചെയ്യേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കകണമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com