പ്രതികാര കൊല പ്രതി വിപ്ലവകരം : സിപിഎമ്മിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി

രാഷ്ട്രിയ പ്രതികാരകൊല പ്രതിവിപ്ലവകരമാണ് അത് ഇന്നത്തെ അടിയന്തര കടമയയായ ഫാസിസ്റ്റു റ്വിരുദ്ധ രാഷ്ട്രിയത്തെ പിന്നോട്ടടിപ്പിക്കും
പ്രതികാര കൊല പ്രതി വിപ്ലവകരം : സിപിഎമ്മിനെ വിമര്‍ശിച്ച് മാധവന്‍കുട്ടി

തിരുവനന്തപുരം : കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി. രാഷ്ട്രിയ പ്രതികാരകൊല പ്രതിവിപ്ലവകരമാണ് അത് ഇന്നത്തെ അടിയന്തര കടമയയായ ഫാസിസ്റ്റു റ്വിരുദ്ധ രാഷ്ട്രിയത്തെ പിന്നോട്ടടിപ്പിക്കും. കേരളത്തിലെ പിണറായി സര്‍ക്കാരിനെതിരേയുള്ള ആര്‍ എസ് എസ്-ബി ജെ പി നീക്കങ്ങള്‍ ശക്തിപ്പെടുത്തും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മാധവന്‍കുട്ടി അഭിപ്രായപ്പെട്ടു. 

ഞാന്‍ ഒരു സി പി ഐ എം അനുഭാവിയും ആര്‍ എസ് എസ്സിനെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രിയ വിപത്തായി കാണുന്ന ഒരാളുമാണ്. കണ്ണൂര്‍ മേഖലയിലെ കക്ഷി രാഷ്ട്രിയ പ്രതികാര കൊലപാതകങ്ങളുടെ നീണ്ട ചരിത്രം അറിയുന്നതുകൊണ്ടു ഇങ്ങിനെയൊന്ന് ഭയപ്പെട്ടുകൊണ്ടാണു ഉറങ്ങാന്‍കിടന്നത്. അതു സംഭവിച്ചു. രണ്ടു കൊലപതകങ്ങളിലും ആത്മാര്‍ഥമായി പ്രതിഷേധിക്കുന്നു. മാധവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

സഖാവ് ബാബു കണ്ണിപ്പോയിലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ആര്‍ എസ് എസ്സിനെതിരേ ഇന്നലെ രാത്രി ഇവിടെ പോസ്റ്റ്ഇടുന്നതിനുമുമ്പുതന്നേ ബി ജെ പ്പി പ്രവര്‍ത്തകന്‍ സഹേജ് സി പി ഐ എമ്മിന്റെ പ്രതികാരകൊലയ്ക്കു ഇരയായിരുന്നുവെന്നു ഇന്നുരാവിലെയാണ് അറിഞ്ഞത്.

കണ്ണൂര്‍ മേഖലയിലെ കക്ഷിരാഷ്ട്രിയ പ്രതികാര കൊലപാതകങ്ങളുടെ നീണ്ട ചരിത്രം അറിയുന്നതുകൊണ്ടു ഇങ്ങിനെയൊന്നു ഭയപ്പെട്ടുകൊണ്ടാണു ഉറങ്ങാന്‍കിടന്നത്. അതു സംഭവിച്ചു. രണ്ടു കൊലപതകങ്ങളിലും ആത്മാര്‍ഥമായി പ്രതിഷേധിക്കുന്നു.

ഞാന്‍ ഒരു സി പി ഐ എം അനുഭാവിയും ആര്‍ എസ് എസ്സിനെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രിയ വിപത്തായികാണുന്ന ഒരാളുമാണ്.അതിന്റെ സൌജന്യംഎടുത്തുകൊണ്ടു പറയാന്‍ ശ്രമിക്കയാണ്.

രാഷ്ട്രിയ പ്രതികാരകൊല പ്രതിവിപ്ലവകരമാണ്
അതു ഇന്നത്തെ അടിയന്തര കടമയയായ ഫാസിസ്റ്റു റ്വിരുദ്ധ രാഷ്ട്രിയത്തേ പിന്നോട്ടടിപ്പിക്കും കേരളത്തിലെ പിണറായി സര്‍കാരിനെതിരേയുള്ള ആര്‍ എസ് എസ്ബി ജെ പ്പി നീക്കങ്ങള്‍ ശക്തിപ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com