സര്‍ക്കാരിന് നന്ദി; ലിഗയുടെ ഓര്‍മകളുമായി ഇലീസ് മടങ്ങുന്നു

സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തതു മറക്കാനാകില്ല
സര്‍ക്കാരിന് നന്ദി; ലിഗയുടെ ഓര്‍മകളുമായി ഇലീസ് മടങ്ങുന്നു


തിരുവനന്തപുരം: സഹോദരി ലിഗയെയെ തേടിയുള്ള യാത്രയില്‍ ഒപ്പം നിന്നവരെ നന്ദിയോടെ ഓര്‍ത്ത് ഇലീസ് കേരളത്തില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു. കോവളത്തു പീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലീസാണു സര്‍ക്കാരിനും തിരച്ചിലില്‍ സഹായിച്ചവര്‍ക്കുമുള്ള നന്ദി അറിയിച്ചത്. ഇനിയും കേരളത്തിലേക്കു വരുമെന്നും ഇലീസ് വ്യക്തമാക്കി. 

സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തതു മറക്കാനാകില്ല. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ മന്ത്രി ഇലീസിനു സമ്മാനിച്ചു. 

സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ടു യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയ്ക്കു പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്റെ വകയായി നല്‍കാനുള്ള സന്നദ്ധതയും ഇലീസ് മന്ത്രിയെ അറിയിച്ചു. യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു സഹായകരമാകുന്ന രീതിയില്‍പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്. സഹോദരിയെ നഷ്ടമായെങ്കിലും ആ ദുരന്തം ഏല്‍പിച്ച ആഘാതം മറികടക്കാന്‍ തന്നെ സഹായിച്ച കേരളത്തോട് ഏറെ സ്‌നേഹമാണെന്നും ഇലീസ പറഞ്ഞു. രണ്ടു ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും ലാത്വിയയിലേക്കുള്ള മടക്കയാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com