സ്വാശ്രയ കരാര്‍ ഒപ്പിട്ടു;  50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്, ഫീസില്‍ മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 09th May 2018 10:07 PM  |  

Last Updated: 09th May 2018 10:07 PM  |   A+A-   |  

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് പ്രവേശനത്തില്‍ സര്‍ക്കാരും മാനേജുമെന്റുകളും തമ്മില്‍ ധാരണ. 97 സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ സര്‍ക്കാരുമായുളള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ ഫീസ് ഘടന തുടരും. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാനുമാണ് ഇരുവിഭാഗവും ധാരണയായത്. 

വിദ്യാര്‍ത്ഥികള്‍ മറ്റുകോഴ്‌സുകളിലേക്ക് പോയാല്‍ നഷ്ടപരിഹാരം നല്‍കില്ല. പ്ലസ്ടു പരീക്ഷാഫലം പുറത്തുവരുന്നതിന് മുന്‍പ് സ്വാശ്രയ എന്‍ജിനീയറിങ് പ്രവേശനത്തില്‍ സ്വാശ്രയ കോളേജുകളുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തുന്നത് ഇതാദ്യമാണ്.