നെയ്യാറ്റിന്‍കരയില്‍ നാളെ ഹര്‍ത്താല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 10th May 2018 09:23 PM |
Last Updated: 10th May 2018 09:23 PM | A+A A- |

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നെയ്യാറ്റിന്‍കര താലൂക്ക് മേഖലയിലാണ് ഹര്‍ത്താല്‍.
താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. താലൂക്ക് പ്രദേശത്തെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സര്‍വീസ് നടത്തുന്നതില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തടയില്ല. ഇതേ ആവശ്യം ഉന്നയിച്ച് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫ്രാനി'ന്റെ നേതൃത്വത്തില്‍ 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.