പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും

ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ലു​ട​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​ടി​യ സ്‌​കോ​റു​ക​ളും ഗ്രേ​ഡു​ക​ളും  അ​റി​യി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്
പ്ലസ് ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കും

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി രണ്ടാം വർഷ പൊതുപ​രീ​ക്ഷ​ക​ളു​ടെ ഫ​ലം ഇന്ന് പ്രഖ്യാപിക്കും.  രാ​വി​ലെ 11ന്​ ​സെ​ക്രട്ടേറിയറ്റ് പി ആർ ചേംബറിൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്. 

ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ലു​ട​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​ടി​യ സ്‌​കോ​റു​ക​ളും ഗ്രേ​ഡു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ​യും അ​റി​യി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്‌​കോ​ര്‍ഷീ​റ്റു​ക​ളു​ടെ പ​ക​ര്‍പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തിയതായി അധികൃതർ അറിയിച്ചു.

പ​രീ​ക്ഷാ​ഫ​ലം പി.​ആ​ര്‍.​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് PRD LIVE ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​ഫ​ലം  www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com