പ്ലസ് ടു വിജയശതമാനം 83.75  ;  79 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്.  86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്
പ്ലസ് ടു വിജയശതമാനം 83.75  ;  79 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.75 ശതമാനമാണ്. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടിയതായി മന്ത്രി അറിയിച്ചു.  വിഎച്ച്എസ്‌സിക്ക്  90.24 ആണ് വിജയശതമാനം.

ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്.  86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതായും മന്ത്രി അറിയിച്ചു. 

പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. പ്ലസ് വണ്‍ പരീക്ഷാഫലം മെയ് അവസാന വാരം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

ഫ​ല​പ്ര​ഖ്യാ​പ​നത്തിന് പിന്നാലെ വി​ദ്യാ​ർ​ഥി​ക​ള്‍ നേ​ടി​യ സ്‌​കോ​റു​ക​ളും ഗ്രേ​ഡു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രെ​യും അ​റി​യി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്‌​കോ​ര്‍ഷീ​റ്റു​ക​ളു​ടെ പ​ക​ര്‍പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തിയതായി അധികൃതർ അറിയിച്ചു.

പ​രീ​ക്ഷാ​ഫ​ലം പി.​ആ​ര്‍.​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കും. ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന് PRD LIVE ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷാ​ഫ​ലം  www.prd.kerala.gov.in, www.results.kerala.nic.in, www.keralaresults.nic.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com