മാഹി ഇരട്ടക്കൊലപാതകം : അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ ഒരുമിനിറ്റ് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാകും.
മാഹി ഇരട്ടക്കൊലപാതകം : അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നിലതകര്‍ന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കണ്ണൂരില്‍ രണ്ട് കൊലപാതകങ്ങല്‍ ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല ആര്‍എസ്എസും  സിപിഎമ്മും ചേര്‍ന്ന് നാടിനെ കൊലക്കളമാക്കുകയാണ്. ഇന്ന് ചേരുന്ന സര്‍വകക്ഷിയോഗത്തിന് പ്രസക്തിയില്ലെന്നും അന്വേഷണം സര്‍ക്കര്‍ അട്ടിമറിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരിച്ചാല്‍ ഒരുമിനിറ്റ് കൊണ്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാകും. കൊലപാതകം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക്  ആത്മാര്‍ത്ഥതയില്ല. പൊലീസ് സേനയെ രാഷ്ട്രീയ വത്കരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നതില പറഞ്ഞു

പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളില്‍ മുന്‍പ് ഇല്ലാത്ത രീതിയില്‍ രക്തസാക്ഷി മണ്ഡപങ്ങളും മുദ്രാവാക്യം വിളികളും ഉയരുകയാണ്. ജില്ലാ സെക്രട്ടറിമാരാണ് ജില്ലാതലത്തില്‍ അസോസിയേഷന്‍ യോഗം ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പില്‍ ഇല്ലാത്തവിധത്തില്‍ പൊലീസ് ജനങ്ങളെ മര്‍ദ്ദിക്കുകയാണ്. പൊലീസില്‍ മുഖ്യമന്ത്രിക്കോ ഡിജിപിക്കോ നിയന്ത്രണമില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com