വിവരാവകാശ കമ്മീഷന്‍ നിയമനം; സിപിഎം നേതാവിനെ ഗവര്‍ണര്‍ വെട്ടി

എ എ റഷീദിനെ ഒഴിവാക്കിയാണ് പട്ടികയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. കെഎല്‍ വിവേകാനന്ദന്‍,പിആര്‍ ശ്രീലത, സോമനാഥപിള്ള, കെവി സുധാകരന്‍ എന്നിവരാണ് വിവരാവാകാശ കമ്മീഷന്‍ അംഗങ്ങള്‍
വിവരാവകാശ കമ്മീഷന്‍ നിയമനം; സിപിഎം നേതാവിനെ ഗവര്‍ണര്‍ വെട്ടി

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം അംഗത്തെ വെട്ടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സിപിഎം നേതാവ് എ എ റഷീദിനെ ഒഴിവാക്കിയാണ് പട്ടികയ്ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. കെഎല്‍ വിവേകാനന്ദന്‍,പിആര്‍ ശ്രീലത, സോമനാഥപിള്ള, കെവി സുധാകരന്‍ എന്നിവരാണ് വിവരാവാകാശ കമ്മീഷന്‍ അംഗങ്ങള്‍

റഷീദ് ഉള്‍പ്പെട്ട പട്ടികയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചിരുന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തില്‍ ആരോപണവിധേയനായിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മറ്റി അംഗമായ എഎ റഷീദ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com