ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ ; കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 22 ലേക്ക് മാറ്റി
ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ ; കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണ്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊലീസിനെതിരായ അന്വേഷണം പൊലീസ് തന്നെ നടത്തുന്നത് ഫലപ്രദമാകില്ലെന്നാണ് ഹര്‍ജിയിലെ വാദം. കേസില്‍ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണം. രാഷ്ട്രീയക്കാര്‍ അടക്കം കേസില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ കൂടി പിടികൂടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെടുന്നു. 

കേസില്‍ കക്ഷി ചേരാന്‍ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ അപേക്ഷ നല്‍കി. ഈ അപേക്ഷ സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖിലയുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 22 ലേക്ക് മാറ്റി. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വൈകരുതെന്നാണ് അഖില ആവശ്യപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് എസ്പി എ വി ജോര്‍ജിനെ രണ്ട് തവണ ചോദ്യം ചെയ്തു. എന്നാല്‍ കേസില്‍ നിന്ന് എസ്പിയെ രക്ഷിക്കാന്‍ കഴിയുമോ എന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com