പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ദ്രാ​വാ​ക്യം വി​ളി ; റിപ്പോർട്ട് നൽകാൻ റേഞ്ച് ഐജിമാർക്ക് നിർദേശം

പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ദ്രാ​വാ​ക്യം വി​ളി​യി​ൽ അ​ന്വേ​ഷ​ണം. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ലെ മു​ദ്രാ​വാ​ക്യം വി​ളി​യി​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റേ​ഞ്ച് ഐ​ജി​മാ​ർ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാനാണ് നിർദേശം. വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ങ്ങ​ളി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പൊ​ലീ​സി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്‍റ​ലി​ജ​ൻ​സ് മേധാവി ടി കെ  വി​നോ​ദ് കു​മാ​ർ ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും ഉ​യ​രു​ന്നു. ​പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമാണ്. ഇത് തിരുത്തണം.  രാഷ്ട്രീയ ആഭിമുഖ്യം ജോലികളെയും ബാധിച്ചാല്‍ സേനയുടെ അച്ചടക്കവും വിശ്വാസ്യതയും തകരുമെന്നും ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

പൊ​ലീ​സ് സേ​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു വേ​ണ്ടി​യാ​ണ് അ​സോ​സി​യേ​ഷ​നു​ക​ൾ രൂ​പീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഘ​ട​ന​ക​ൾ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ അ​നു​കൂ​ലി​ക​ളെ പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ അഭിപ്രായപ്പെട്ടിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെ പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റുകയും, രക്തസാക്ഷി അനുസ്മരണത്തിനിടെ മുദ്രാവാക്യം വിളി ഒഴിവാക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com